നമുക്ക് പറക്കാം !!
ഹൃദയം വിങ്ങി നീറുമ്പോഴും
ഇടനെഞ്ചുലയുമ്പോഴും
പുറമേ ചിരിക്കേണ്ടി വരുന്നവരേ ,
വരിക !
നിങ്ങളാണ് യഥാർത്ഥ വിജയികൾ എന്നോർമിപ്പിക്കാനാണ് ഈ കുറിപ്പ് !!
അനുഭവിച്ചവർക്കേ അതറിയൂ !ഒരുപാടുപേർക്ക് ഒത്ത മദ്ധ്യത്തിൽ നിൽക്കുമ്പോളും ഒറ്റപ്പെട്ടു പോകുന്നവർ !!മരണത്തേക്കാൾ വലിയ അവസ്ഥയാണത് എന്ന് ചിന്തിക്കുന്നവർ ഇപ്പൊ ഈ നിമിഷം ഒന്ന് മാറ്റിചിന്തിക്കണം !കാരണം ,ഞാൻ പറയും -നിങ്ങളെ തോൽപിക്കാൻ ജീവിതത്തിനു കഴിയില്ല എന്നതാണ് സത്യത്തിൽ പുറമെയുള്ള നമ്മുടെ ഈ ചിരി !!
അതെങ്ങിനെ ?
പറയാം
ഏറ്റവുമാദ്യം ജീവിതത്തിൽ ഒരു വലിയ സങ്കടം വന്നപ്പോൾ ,നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ നമ്മൾ കരയുകയായിരുന്നില്ലേ ?
എന്നാൽ പിന്നീട് സമാനമായ മറ്റൊന്ന് ദുഃഖകരമായി സംഭവിച്ചപ്പോൾ കരച്ചിലില്ല !!നിർവികാരത ആയിരുന്നു നമുക്ക് .
ശരിയല്ലേ ?
പിന്നെയും അത്തരം സങ്കടങ്ങൾ നമ്മളെ തേടിവന്നപ്പോൾ നമ്മൾ ചിരിക്കാൻ തുടങ്ങി !!
ഇപ്പൊ ഒരു വലിയ വിഷമം വന്നാൽ നമ്മൾ ചുണ്ടിലേക്ക് ഒരു ചിരിയെടുത്ത് ഒട്ടിച്ചു വയ്ക്കും .
അതേ ചിരി
നിങ്ങളിപ്പോൾ മനസ്സിൽ കണ്ട അതേ പുച്ഛച്ചിരി !!
അതായത് ,നിങ്ങളറിയാതെ നിങ്ങൾ ശക്തരായി കഴിഞ്ഞിരിക്കുന്നു !!
പ്രശ്നങ്ങളുണ്ടാകുമ്പോ കരഞ്ഞു കലങ്ങി ഉഴറുന്നവരല്ല നിങ്ങൾ !!നിർവികാരതയോടെ പകച്ചിരിക്കുന്നവരും അല്ല !!!
ചിരിക്കുന്നവരാണ് !!!പ്രശ്നങ്ങളെ നോക്കി അന്തസ്സായി പുച്ഛിച്ചു ചിരിക്കുന്ന അത്രമേൽ കരുത്തുള്ളവർ !!!!
കണ്ടോ ?ഞാൻ പറഞ്ഞില്ലേ -നിങ്ങളൊരു വിജയമാണെന്ന് ??
മറ്റെന്തു ബലമാണ് നിങ്ങൾക്കാവശ്യം ??
നിങ്ങൾ അതീവ ശക്തരാണ് .
ഓരോ വിഷമങ്ങളെയും ചിരിച്ചുകൊണ്ട് നേരിടാൻ ഇടനെഞ്ചിനുറപ്പുള്ള ധീരർ !!
പ്രിയപ്പെട്ടവരേ ,
ജീവിതം പുഴയൊഴുക്കു നീന്തിക്കടന്നവന്
കടലുയർത്തുന്ന വെല്ലുവിളിയാണ് !
ആ വെല്ലുവിളി നേരിടാൻ ഈ ആകാശത്തിനു കീഴിൽ നിങ്ങൾ എന്തുകൊണ്ടും യോഗ്യരുമാണ് .നിങ്ങളുടെ മനസിലേക്ക് ഇത് വായിച്ചപ്പോൾ കടന്നുവന്ന ഒരാത്മവിശ്വാസത്തിന്റെ പ്രകാശം കാണുമ്പൊൾ എനിക്ക് സന്തോഷം തോന്നുന്നു .
വരൂ
നമുക്ക് പറക്കാം !!
ഏതു സങ്കടത്തെയും നമ്മുടെ ചിരികൊണ്ട് തോല്പിക്കാം !!
ഉണരൂ
വിജയത്തിലേക്ക്..