അയൽക്കാരന്റെ മരണം
ജീവിച്ചിരുന്നപ്പോൾ തിരിഞ്ഞു നോക്കാത്തവർ ശവത്തിനോട് പതം പറഞ്ഞു കരയുന്നത്രെ. പാവമായിരുന്നവൻ, പ്രാണനായിരുന്നവൻ, പതിവായ് കാണുന്നവൻ അന്നു ഞാൻ മിണ്ടാത്തവൻ. എങ്കിലും പാവം തന്നെ. നടപ്പും മട്ടുംകണ്ടാലറിയാം വെറും പാവം, ശുദ്ധനായിരുന്നവൻ
തൊട്ട അയൽക്കാരൻ തന്നെയെങ്കിലും മതിൽ കെട്ടിത്തിരിച്ച മുറ്റങ്ങളെ കാണുവാൻ കഴിഞ്ഞില്ല. നായകൾ കുരയ്ക്കുമ്പോളോർക്കുന്നൂ, അടുത്തുള്ള വീട്ടിലും ആളുണ്ടെന്ന്, വർഷങ്ങൾ പരസ്പരം അറിയുന്നടുത്തുള്ള അയൽക്കാർ മരിക്കുന്ന വാത്തകൾ പലപ്പോഴും മുഖപുസ്തകം നോക്കി അറിയുന്നു.
ദൈവമേ, രക്ഷിക്കണെ… അവന്റെ ആത്മാവിന് നിത്യ ശാന്തിയേകണേ- വാഡ്സപ്പിൽ കുറിക്കുന്നു
എന്തൊക്കെ പ്രസംഗങ്ങൾ, എന്തെല്ലാം തേൻ വാക്കുകൾ, മരിച്ചാൽ പിന്നെല്ലാരും സ്വർഗ്ഗതുല്യരീ ഭൂവിൽ
ഇന്നലെ വെറും നാറി ഇന്നു നാറ്റമെല്ലാം പോയിരിക്കുന്നു…
പവനായി ശവമായ് ഇന്നിതാ ശയിക്കുന്നു. യാതൊരു തിരക്കുമില്ലാതെ …
മിത്രവും മൊഴിയുന്നു എത്രയോ മഹാനിവൻ, നേർ വഴി വന്നപ്പോഴും മിണ്ടുവാൻ കഴിഞ്ഞില്ല
ഭൂതത്തിലിരുമ്പായോൻ ചത്തപ്പോൾ പവനായി സ്തൂപങ്ങൾ പണിയാനായ് പിരിവായ്, പിരിയ്ക്കലായ്..
ഇന്നലെ മിണ്ടാത്തവൻ ഇന്നിതാ കരയുന്നു.. ശവത്തിന്റുള്ളിൽ ചിരി വിടർന്നോന്നറിയില്ല തെറ്റുകൾ പറ്റും , പക്ഷെ തിരുത്താനറിയാത്ത പറ്റമാണീ ലോകത്തിൻ തെറ്റിന്റെ കനൽക്കാമ്പ് ?