ടൈറ്റാനിക് പ്രണയവും ദുരന്തവും.
ടൈറ്റാനിക് ഒരു പക്ഷെ ഈ പേര് കേൾകുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുക ഒരു പ്രണയവും പിന്നെ ആ കപ്പലിന്റെ ദുരന്തവുമാവും. ഒരു പക്ഷെ മനുഷ്യ മനസ്സിനെ ഇത്രയധികം നൊമ്പരപ്പെടുത്തിയ മറ്റൊരു ദുരന്തം ഉണ്ടോ എന്ന് തന്നെ സംശയം ആണ് കാരണം ഈ പേരിലിറങ്ങിയ ഒരു സിനിമ തന്നെ. പക്ഷെ ടൈറ്റാനിക് അത് മാത്രമാണോ? അല്ലെന്നാണ് ഉത്തരം. കാരണം ടൈറ്റാനിക് ദുരന്തതോടുകൂടി തന്നെ അതിനെപ്പറ്റി ചില ആരോപണങ്ങളും ഉയർന്നു വന്നു. ഇന്ശുരന്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നാണ് ടൈറ്റാനിക് ദുരന്തം എന്ന ആരോപണം സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാനാവാതെ ജനങ്ങൾ അമ്പരന്നു. ഇന്നും ജനങ്ങൾ ആ ദുരന്തത്തെ ഓർത്തു നെടുവീർപ്പിടുന്നു. അതെ ചരിത്രത്തിലെ നായകനിൽ നിന്നും ഒരൊറ്റ രാത്രി കൊണ്ട് ദുരന്ത നായകനായി മാറിയ ടൈറ്റാനികിനും ഉണ്ട് ഒരു കഥ പറയാൻ അധികം ആരും അറിയാത്ത കഥകൾ. നമുക്ക് ചരിത്രത്തിന്റെ കാണാപ്പുറങ്ങളിലേക്ക് ഒരു യാത്ര പോകാം. j p morgan എന്നാ അമേരിക്കൻ ധനാട്യൻ വൈറ്റ് സ്റ്റാർ ലൈൻ എന്ന കമ്പനി വാങ്ങിയതോടെയാണ് ലോകത്തിലെ ഏറ്റവും വലിയ കപ്പൽ നിര്‍മിക്കാൻ തുടങ്ങുന്നത്. അങ്ങനെ 1908 ഇൽ ഒളിമ്പിക് ,ടൈറ്റാനിക്, ബ്രിട്ടാനിക എന്നീ 3 കപ്പലുകൾ നിർമിക്കാൻ തുടങ്ങി. 3 സിസ്റെര്സ് എന്ന ഓമന പേരില്‍ അറിയപ്പെട്ട ഈ കപ്പലുകളിൽ ഒളിമ്പിക്കും ടൈട്ടനികും കാഴ്ചയിൽ ഏകദേശം ഒരു പോലെ ആയിരുന്നു. അവ തമ്മിൽ ചെറിയ വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ 1911 ഇൽ ഒളിമ്പിക് തന്റെ കന്നി യാത്രക്കായി കടലിൽ ഇറക്കി. പക്ഷെ അൽപ കാലത്തെ സേവനം കൊണ്ട് തന്നെ ഒളിമ്പിക് ഭാഗ്യമില്ലാത്ത കപ്പൽ എന്ന പേര് ദോഷത്തിനു പാത്രമായി. ഒളിമ്പിക് പല പ്രശ്നങ്ങളിലും പെട്ട് കൊണ്ടേ ഇരുന്നു. കൂനിന്മേൽ കുരു എന്ന പോലെ ഒളിമ്പിക് ബ്രിട്ടീഷ് നെവിയുടെ hms hawk എന്ന കപ്പലുമായി കൂറ്റിയിടിച്ചു രണ്ടു കപ്പലുകല്കും സാരമായി കേടുപാടുകൾ പറ്റി. ഒളിമ്പിക് ഇൻഷൂരൻസിനു claim ചെയ്തെങ്കിലും ഇൻഷൂരൻസ് ലഭിച്ചില്ല. കേസ് കോടതിയിലെത്തി തെറ്റ് ഒളിമ്പികിന്റെ ഭാഗത്താണെന്ന് കണ്ടെത്തിയ കോടതിയും ഇൻഷൂരൻസ് നല്‍കേണ്ട എന്ന് വിധിച്ചു. ഇത് കമ്പനിയെ വൻ സാമ്പത്തിക ബാദ്യതയിൽ കൊണ്ടെത്തിച്ചു. കപ്പൽ അറ്റകുറ്റ പണിക്കായി ഷിപ് യാര്ടിലേക്ക് കയറ്റി. ഇവിടെയാണ് കമ്പനി കള്ളക്കളി കളിച്ചു എന്ന ആരോപണം ഉയർന്നത്. അറ്റകുറ്റ പണി നടത്തിയ ഒളിമ്പികിനെ തികച്ചും ടൈട്ടനികിന്റെ അതെരൂപതിലേക്ക് മാടിയെടുത്തു ആദ്യം രണ്ടു കപ്പലുകൾ തമ്മിലും ചെറിയ ചില വ്യത്യാസങ്ങൾ കാനാമയിരുന്നെങ്കിലും അറ്റകുറ്റ പണിക്കു ശേഷം ടൈറ്റാനികും ഒളിമ്പികും തമ്മിൽ വലിയ വ്യത്യാസം ഒന്നും ഇല്ലാതായി മാത്രമല്ല മോശം ഹിസ്റ്ററി ഉള്ള ഒളിമ്പികിന് ഒരു പക്ഷെ ഭാവിയിൽ ഇൻഷൂരൻസിനു പ്രശ്നമുണ്ടായാലോ എന്ന് ഭയന്ന കമ്പനി തന്ത്രപരമായി കപ്പലുകളെ തമ്മിൽ മാറ്റി(ഒളിമ്പികിനെ ടൈറ്റാനികും ടൈറ്റാനികിനെ ഒള്യ്മ്പികും ആക്കി മാറ്റി). അങ്ങനെ അറ്റകുറ്റ പണി കഴിഞ്ഞ ഒളിമ്പിക് ടൈറ്റാനിക് എന്ന പേരിൽ കന്നി യാത്രക്ക് ഒരുങ്ങി. 1912 ഏപ്രിൽ 10 ആം തീയതി Southampton ഇൽ നിന്നും യാത്ര പുറപ്പെട്ട ടൈറ്റാനിക്(ഒളിമ്പിക്) 4 ദിവസങ്ങള്‍ക് ശേഷം നോർത്ത് അറ്റ്ലന്റികിൽ വച്ച് ഒരു മഞ്ഞു മലയുമായി കൂടിയിടിച്ച് തകർന്നു 2200 യാത്രക്കാരുണ്ടായിരുന്ന കപ്പലിൽ നിന്നും കേവലം 700 പേർ മാത്രം രക്ഷപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ ഇൻഷൂരൻസ് തട്ടിപ്പ് എന്ന് പലരും വിശേഷിപ്പിച്ച ഈ ദുരന്തത്തിന്റെ ഇരകളായവർ 1500 ഓളം നിരപരാധികലായിരുന്നു. ഒരു പക്ഷെ മഞ്ഞു മലയിൽ ഇടിച്ചു കപ്പലിന് കേടു പാടുകൾ വരുത്തുകയും യാത്രക്കാരെ രക്ഷപ്പെടുത്തി കപ്പലിന് ഇൻഷൂരൻസു claim ചെയ്യുക എന്നതുമായിരിക്കാം കമ്പനിയുടെ ഉദ്ദേശം പക്ഷെ കപ്പൽ അപ്രതീക്ഷിതമായി തകരുകയായിരുന്നു എന്ന് കരുതണം. ഇനി കപ്പലുകൾ പരസ്പരം മാറ്റുകയായിരുന്നു എന്ന് പറയുന്ന കാരനങ്ങലെക്കുരിച്ചും മറ്റു ചില ആരോപനങ്ങലെക്കുരിച്ചും കൂടി നമുക്ക് പരിശോധിക്കാം.
1)A Harland & Wolf ന്റെ ഒരു ഫോടോഗ്രഫിൽ ഒളിമ്പികിന്റെ സൈഡിൽ ബോഡിയിൽ കുത്തനെയുള്ള ഒരു ജോയിന്റ് കാണാം. പക്ഷെ 1911 ഇൽ എടുത്ത ഫോട്ടോയിൽ ടൈറ്റാനികിന്റെ ബോഡിയിൽ അങ്ങനെ ഒരു ജോയിന്റ് ഇല്ല. പക്ഷെ repair കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ഒളിമ്പികിന്റെ ബോഡിയിൽ അങ്ങനെ ഒരു ജോയിന്റ് ഇല്ലായിരുന്നു .
2)ഒള്യ്മ്പികിന്റെ weight 45000 ടണ്‍ ഉം ടൈറ്റാനികിന്റെത് 46000 ട്ണ് ഉം ആയിരുന്നു. repairing കഴിഞ്ഞപ്പോൾ ഒളിമ്പികിന്റെ weight ഉം 46000 ട്ണ് ആയി ഉയർത്തി.
3)ഒളിമ്പിക് hms hawk ഉമായി കൂടിയിടിച്ചപ്പോൾ തകർന്ന ബോഡിയുടെ അതെ സ്ഥലത്ത് തന്നെയാണ് മഞ്ഞുമലയിദിചു ടൈറ്റാനികിന്റെ ബോഡിയും തകർന്നതും.
4)ടൈറ്റാനിക് തകർന്നു വീണ സ്ഥലം ബ്രിട്ടീഷ് നേവിക്ക് അറിയാമായിരുന്നു എന്നാ റിപ്പോർട്ട് പുറത്തു വന്നിരുന്നു. പക്ഷെ 1985 ഇല മാത്രമാണ് തകർന്ന ടൈട്ടനികിനെ കണ്ടെത്തിയത്. ഇത് പോലെയുള്ള പല ആരോപണങ്ങളും റോബിൻ ഗര്ടിനാർ തന്റെ പുസ്തകമായ Titanic: The Ship That Never Sank?” എന്ന പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
5) കമ്പനിക്ക് ഇൻഷൂരൻസ് തുകയായി 300 മില്യണ്‍ ഡോളർ ലഭിച്ചു (175 മില്യണ്‍ ഡോളർ ആയിരുന്നു ടൈറ്റാനികിന്റെ നിർമാണ ചെലവ് )
6) ഒരു മഞ്ഞുമലയിൽ ഇടിച്ചു തകർന്ന ലോകത്തിലെ ആദ്യത്തെയും അവസാനത്തെയും കപ്പലാണ് ടൈറ്റാനിക്
ഇത് കൂടാതെ മറ്റൊരു ആരോപണം കൂടി ടൈറ്റാനിക് ദുരന്തം നേരിടുന്നുണ്ട്. അമേരിക്കൻ സർക്കാർ ഫെടരൽ reserve സ്റ്റാർട്ട് ചെയ്യാൻ തയ്യാറെടുക്കുന്ന സമയമായിരുന്നു അത് അതിനു പിന്നിലുള്ളത് j p morgan അതുപോലുള്ള കുറച്ചു ബുസിനെസ്സുകാരുമായിരുന്നു എന്ന് പറയുന്നു. പക്ഷെ അതിനെ അന്ന് എതിർതവരിൽ പ്രമുഖരായിരുന്നു John Jacob Astor,Benjamin Guggenheim, Isador Strauss എന്നിവർ ഇതിൽ john Jacob Astor അന്ന് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ ആയിരുന്നു. ഇദ്ദേഹത്തിന്റെ എതിർപ് ആയിരുന്നു പലപ്പോഴും federal reserve രൂപീകരിക്കുന്നതിൽ നിന്നും അമേരികയെ പിന്നോട്ടടിപ്പിച്ചത്. ഇവർ 3 പേരും ടൈറ്റാനിക് ദുരന്തത്തിൽ മരിച്ചു. j p morgan അദ്ധേഹത്തിന്റെ സുഹൃത്ത് Milton Hersey എന്നിവരും ടൈറ്റാനികിന്റെ കന്നി യാത്രയിൽ ടിക്കറ്റ് ബുക്ക് ചെയ്തവരായിരുന്നു പക്ഷെ കപ്പൽ പുറപ്പെടാൻ അൽപ സമയം മാത്രം ബാക്കിയുള്ളപ്പോൾ ഇരുവരും ടിക്കറ്റ് ക്യാൻസൽ ചെയ്തു. ആഡംബര കപ്പലിന്റെ യാത്രയിൽ ബിസിനെസ്സുകാരായ എല്ലാവരെയും ക്ഷണിച്ചിരുന്നു ആ ക്ഷണം സ്വീകരിച്ചാണ് John Jacob Astor,Benjamin Guggenheim, Isador Strauss എന്നിവർ ടൈറ്റാനിക്കിൽ എത്തിയതും. ദുരന്തം കഴിഞ്ഞു അൽപ നാൽകകം തന്നെ federal reserve രൂപീകരിക്കുകയും ചെയ്തു.
മട്ടൊരു രസകരമായ കാര്യം കൂടി ടൈറ്റാനികിനുണ്ട് . ടൈറ്റാനിക് തകരുന്നതിനു കൃത്യം 14 വർഷം മുന്നേ Morgan Robertson എന്നൊരാൾ “Wreck of the Titan” എന്നാ പേരിൽ ഒരു പുസ്തകം(Novel)എഴുതിയിരുന്നു. അതിൽ titan എന്ന കൂറ്റൻ ആഡംബര കപ്പൽ പണിയുന്നതും അത് ഒരു മഞ്ഞുമലയിൽ ഇടിച്ചു തകരുന്നതും അനേകം പേരു ലൈഫ് ബോട്ട് ഇല്ലാത്തതു കൊണ്ട് മരിക്കുന്നതും എഴുതിയിരുന്നു. യഥാർത്ഥ ടൈറ്റാനിക്കിനും അത് തന്നെ സംഭവിച്ചു(അല്ലെങ്കിൽ സംബവിപ്പിച്ചതോ?). കാരണം ആ പുസ്തകത്തിൽ പറയുന്ന കപ്പലിന്റെ അതെ നീളവും വണ്ണവും അതെ ഭാരവും അതെ സ്പീഡും അതെ ആള്കാരെ കൊള്ളാനുള്ള capacity ഒക്കെയായിരുന്നു യഥാർത്ഥ ടൈറ്റാനികിനും.
എന്തിനായിരുന്നു ഇത്രയധികം മഞ്ഞു മലകൾ ഒഴുകി നടക്കുന്ന സമുദ്രത്തിൽ കൂടി ക്യാപ്റ്റൻ സ്മിത്തിനെ പോലെ പരിചയ സമ്പത്തുള്ള ഒരു ക്യാപ്റ്റൻ അപകടം മുന്നിൽ കണ്ടിട്ടും ഇത്രയും സ്പീഡിൽ കപ്പൽ ഓടിക്കാൻ നിർദേശിച്ചത് എന്നത് ദുരൂഹതയായി ബാക്കി നില്കുന്നു. എന്തൊക്കെയായാലും ആ ദുരന്തത്തിൽ ജീവൻ പോയത് ഒരു പാട് നിരപരാധികല്ക് ആണ്. സത്യം എന്നെകിലും പുറത്തു വരും എന്ന് നമുക്കും പ്രതീക്ഷിക്കാം…………….