Ruble Joseph

08

Aug2022
സ്കീസോഫ്രീനിയയെ അതിന്റെ തീവ്രതയും ലക്ഷണങ്ങളുമനുസരിച്ചു പലതായി തിരിച്ചിട്ടുണ്ട്, അതിലെ ഏറ്റവും തീവ്രതയാർജ്ജിക്കുന്ന ഒരു രോഗാവസ്ഥയാണ് പാരനോയ്‌ഡ് സ്കീസോഫ്രീനിയ. സാധാരണ സ്കീസോഫ്രീനിയയുടെ എല്ലാ പ്രധാന ലക്ഷണങ്ങളും ഈ രോഗത്തിനും കാണിക്കും. അതിൽ ഏറ്റവും കൂടുതലായി കാണിക്കുന്നവയാണ്, സംശയം, വ്യാമോഹം (Delusion) ഇല്ലാത്ത വസ്തുക്കൾ, അനുഭവങ്ങൾ ഉള്ളതായി തോന്നൽ അല്ലെങ്കിൽ തെറ്റായ വിശ്വാസം. ഈ അസുഖമുള്ളയാൾക്ക് എപ്പോഴും സംശയം ആയിരിക്കും. ഉദാഹരണം പറഞ്ഞാൽ, തന്റെ ഭാര്യ/ഭർത്താവ് മറ്റു ബന്ധങ്ങളിലേക്ക് പോകുകയാണ്, അല്ലെങ്കിൽ തന്നെ ... Read More
August 8, 2022Ruble Joseph

08

Aug2022
സിനിമകളില്‍ കാണാം, ആവര്‍ത്തിച്ച് കൈകഴുകുന്ന, വാതില്‍ കുറ്റിയിട്ടിട്ടുണ്ടെന്ന് വീണ്ടും ഉറപ്പിക്കുന്ന ഒരു മാനസിക പ്രശ്‍നമായി ഒ.സി.ഡി (ഓബ്‍സസീവ് കംപല്‍സീവ് ഡിസോര്‍ഡര്‍) ചിത്രീകരിക്കുന്നത്. സിനിമയെ കുറ്റപ്പെടുത്താനാകില്ല. കൗതുകമുള്ള ദൃശ്യങ്ങള്‍ മാത്രമേ അവര്‍ക്ക് പകര്‍ത്താനാകൂ. പക്ഷേ, ഒ.സി.ഡി അതല്ല. ആവര്‍ത്തിച്ച് കൈകഴുകി അഴുക്കില്ലെന്ന് ഉറപ്പുവരുത്തുന്ന പ്രശ്‍നമല്ല അത്. ആവര്‍ത്തിക്കുന്ന ചിന്തകള്‍ പ്രേരിപ്പിക്കുന്ന ഒരുപാട് കാര്യങ്ങളില്‍ ഒന്നുമാത്രമാകാം കൈകഴുകല്‍. തുടര്‍ച്ചയായി ഉണ്ടാകുന്ന ചിന്തകള്‍ ആണ് ഒ.സി.ഡിയെ നിര്‍വചിക്കുന്നത്. അതിക്രമിച്ച് കടക്കുന്ന ചിന്തകള്‍ എന്തിനോട് ബന്ധപ്പെടുത്തണമെന്ന് തലച്ചോറിന് നിര്‍ണയിക്കാനാകാതെ ... Read More
August 8, 2022Ruble Joseph

08

Aug2022
നിസാരമായി നമ്മള്‍ കാണുന്ന പലതും വലിയ രോഗങ്ങളുടെ ലക്ഷണങ്ങളാകാം. ചെറിയ കാര്യങ്ങള്‍ക്ക് പോലും ഉത്കണ്ഠ, പിരിമുറുക്കം, സ്വയം പരിക്കേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍, എടുത്തുചാട്ടം, മനോവിഭ്രാന്തി,  ആത്മഹത്യാ ചിന്തകള്‍, എന്നിവയൊക്കെ ബിപിഡി എന്ന ബോര്‍ഡര്‍ ലൈന്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡറിലേക്കാവാം. സ്വന്തം വികാരത്തെ വരുതിയിലാക്കാന്‍ സാധിക്കാതെ വൈകാരിക സ്ഥിരത നഷ്ടപ്പെടുന്ന മാനസിക വൈകല്യമാണ് ബിപിഡി. ഇത് ഇമോഷണലി അണ്‍സ്‌റ്റേബിള്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍ എന്നും അറിയപ്പെടുന്നു. നമ്മളില്‍ നൂറിലൊരാള്‍ക്ക് ബിപിഡി ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബിപിഡിയുടെ ലക്ഷണങ്ങള്‍ വളരെ ... Read More
August 8, 2022Ruble Joseph

17

May2021
സ്‌കൂള്‍ കോളജ് തലങ്ങളിലെ പഠനം പൂര്‍ത്തിയാക്കുന്ന യുവതീ യുവാക്കളോട് ഒരു ജോലി ചെയ്യുവാന്‍ നിങ്ങള്‍ക്കുള്ള കഴിവുകള്‍ എന്തെല്ലാം എന്ന് ചോദിച്ചാല്‍ പലപ്പോഴും ഉത്തരം മൗനമായിരിക്കും. കേരളത്തിലെ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ പഠിപ്പിക്കാത്ത സ്‌കൂള്‍ കോളജുകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന യുവത്വത്തോട് ഈ ചോദ്യം ചോദിച്ചാല്‍ പ്രതികരണം ഒരു നിസഹായ നോട്ടം മാത്രമായിരിക്കും. ഇത്തരമൊരു അവസ്ഥയുടെ ഉത്തരത്തിനായി പരതുമ്ബോള്‍ ചിലര്‍ വിദ്യാഭ്യാസരീതിയെ പഴിക്കും. മറ്റു ചിലര്‍ യുവത്വത്തിന്റെ നിസംഗതയെ പഴിക്കും. രണ്ടായാലും വസ്തുത ഒന്നുമാത്രം, അത് ... Read More
May 17, 2021Ruble Joseph

17

May2021
കോവിഡ് ബാധിതരില്‍ കണ്ടു വരുന്ന മ്യൂകോര്‍ മൈകോസിസ് അഥവാ ബ്ലാക്ക് ഫംഗസ് സംബന്ധിച്ച്‌ ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. പരിസ്ഥിതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകള്‍ മൂലമാണ് ഇത് പിടിപെടുന്നത്. പലപ്പോഴും ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ രോഗം ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിക്കുന്നു.കാഴ്ച നഷ്ടത്തിനും പക്ഷാഘാതത്തിനും മരണത്തിനും വരെ കാരണമായേക്കാവുന്ന ഒന്നാണിത്. പ്രതിരോധ ശേഷി കുറഞ്ഞവ‍ര്‍, പ്രമേഹരോഗം അനിയന്ത്രിതമായ നിലയിലുള്ളവ‍ര്‍, കാന്‍സര്‍ രോഗികള്‍, അവയവമാറ്റം നടത്തിയവ‍ര്‍, ഐസിയുവില്‍ ദീ‍ര്‍ഘനാള്‍ ... Read More
May 17, 2021Ruble Joseph